Monday, October 12, 2026

കെ.എസ്.എസ്.പി.യു ചാവക്കാട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി

ഗുരുവായൂർ: എസ്.ഐ.ആർ പിൻവലിക്കുക, ഗ്യാനേഷ്കുമാർ രാജിവെക്കുക, തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ ഉപയോഗിക്കുക എന്നീ ആവശ്യങ്ങളുമായി ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.  മമ്മിയൂരിലെ സംഘടന ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ആനക്കോട്ട റോഡ് വഴി ചുറ്റി മമ്മിയൂർ ജംഗ്ഷനിൽ സമാപിച്ചു. സംസ്ഥാന കമ്മറ്റി അംഗം പി.ഐ സൈമൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.വി ബാലചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി രാമകൃഷണൻ, രക്ഷാധികാരി എൻ.പി രാധാകൃഷ്ണൻ, എം.ജി നിമ്മൽ, ടി. ഗോവിന്ദൻ കുട്ടി എന്നിവർ സംസാരിച്ചു. പി.കെ റോസിലി ടീച്ചർ, പി.കെ ബീന ടീച്ചർ, സി. ആൻഡ്യൂസ് മാസ്റ്റർ, എം.ആർ മാലിനി,  സി. ശങ്കരനാരായണൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments