Sunday, October 11, 2026

ഗുരുവായൂരപ്പന് വഴിപാടായി എസ്.ബി.ഐ വക മിനി ബസ്

ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ മിനി ബസ്. ഗുരുവായൂർ ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിലായിരുന്നു സമർപ്പണം. വാഹനപൂജയ്ക്ക് ശേഷം എസ്.ബി.ഐ ചെയർമാൻ സി.എസ് സെട്ടി, മിനി ബസിൻ്റെ താക്കോലും രേഖകളും ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥിന് കൈമാറി. ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,  എം.യു ഷിനിജ, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ , എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ കെ.വി ബംഗാർരാജു, ജനറൽ മാനേജർ രാജേഷ് കുമാർ മീണ, ഡിജിഎം ദിലീപ് റെഡ്ഡി, റിജീയണൽ മാനേജർ ജി. രജിത, ചീഫ് മാനേജർ കെ. ജയകൃഷ്ണൻ, ഡി.എ മാരായ പ്രമോദ് കളരിക്കൽ, എം. രാധ, കെ.എസ് മായാദേവി, മറ്റ് ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമർപ്പണ ചടങ്ങ്. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളുടെ ഉപയോഗത്തിനാണ് എസ്.ബി.ഐ മിനി ബസ്  സംഭാവന ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments