Sunday, October 11, 2026

‘വെൽനസ് കുലിനറി ചലഞ്ച്’ ഒക്ടോബർ 14ന് ചാവക്കാട് നടക്കും; വിജയികൾക്ക് ക്യാഷ് പ്രൈസ് 

ചാവക്കാട്: ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയും പാചകത്തിലെ സർഗാത്മകതയ്ക്ക് വേദിയൊരുക്കുകയും ചെയ്യുന്നതിനായി ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലും റോട്ടറി ക്ലബ് ഗുരുവായൂർ ഹെറിറ്റേജും സംയുക്തമായി സംഘടിപ്പിക്കുന്ന ‘വെൽനസ് കുലിനറി ചലഞ്ച്’ ഒക്ടോബർ 14ന് ചാവക്കാട് വ്യാപാരി വ്യവസായി അസോസിയേഷൻ ഹാളിൽ നടക്കും.

‘ന്യുറിഷ്, ക്രിയേറ്റ്, ഇൻസ്പയർ’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന മത്സരത്തിൽ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. കുടലിന്റെ ആരോഗ്യത്തിന് അനുയോജ്യമായ പാനീയങ്ങൾ തയ്യാറാക്കുന്ന ‘ദ വെൽനെസ് സിപ്പ്’, പ്രോട്ടീൻ സമ്പുഷ്ടമായ സാലഡ് തയ്യാറാക്കുന്ന ‘ദ ന്യുറിഷ് ബൗൾ’, പൂന്തോട്ടത്തിന്റെ സൗന്ദര്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കേക്ക് ഒരുക്കുന്ന ‘ദ ബൊട്ടാണിക്കൽ കേക്ക്’ എന്നിവയാണ് മത്സര ഇനങ്ങൾ. മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 5,000 രൂപയും മൂന്നാം സമ്മാനമായി 3,000 രൂപയും ലഭിക്കും. രജിസ്ട്രേഷൻ സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ്. പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും 92927 44694 എന്ന നമ്പറിൽ ബന്ധപ്പെടണം. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾക്കും പാചകത്തിലെ പുതുമകൾക്കും പ്രാധാന്യം നൽകുന്ന ഈ പരിപാടി ഭക്ഷണപ്രേമികൾക്കും പാചകത്തിൽ താൽപര്യമുള്ളവർക്കും മികച്ച അവസരമാകുമെന്ന് സംഘാടകർ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments