Sunday, October 11, 2026

മുതുവട്ടൂർ-പാലയൂർ റോഡിലെ അനധികൃത ബസ് സർവീസ്; പരാതിയുമായി കൗൺസിലർമാർ

ചാവക്കാട്: മുതുവട്ടൂർ-പാലയൂർ റോഡിലെ അനധികൃത ബസ് സർവീസിനെതിരെ കൗൺസിലർമാരുടെ പരാതി. ബസ് റൂട്ടില്ലാത്ത മുതുവട്ടൂർ – പാലയൂർ റോഡിലൂടെ സ്വകാര്യ ബസുകൾ അമിത വേഗതയിൽ നിരന്തരം സർവീസ് നടത്തുന്നതിനെതിരെയാണ് ചാവക്കാട്  നഗരസഭ കൗൺസിലർമാരായ വി.ജെ ജോയ്‌സി ടീച്ചർ, ഷെർമിള സത്താർ എന്നിവർ ചേർന്ന്  ജോയിന്റ് ആർ.ടി.ഒ എം. രമേഷിന് പരാതി നൽകിയത്.ചാവക്കാട് ഗവ. സ്കൂളിലേക്കും പാലയൂർ സെന്റ് തോമസ് എൽ.പി സ്കൂളിലേക്കും നൂറുകണക്കിന് വിദ്യാർത്ഥികൾ നിത്യവും പോകുന്ന റോഡാണിത്. സ്കൂൾ വിട്ടാൽ കുട്ടികൾ നിറയുന്ന ഈ റോഡിലൂടെ അമിത വേഗത്തിൽ ബസുകൾ പായുന്നത് സ്ഥിരം അപകട ഭീഷണിയാണെന്ന് പരാതിയിൽ പറഞ്ഞു. അമിത വേഗതയിൽ പോകുന്ന ബസുകളുടെ സ്പീഡ് പരിശോധിച്ച് നടപടി എടുക്കണമെന്നും ഈ റോഡിലെ അനധികൃത ബസ് ഗതാഗതം നിരോധിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments