ഗുരുവായൂർ: ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സും ജനമൈത്രി പോലീസും സംയുക്തമായി ജനമൈത്രി സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ചേംബർ വൈസ് പ്രസിഡണ്ട് കെ.പി.എ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സുരേന്ദ്രൻ മങ്ങാട്ട് മുഖ്യാതിഥിയായി. നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, ഗുരുവായൂർ എസ്.എച്ച്.ഒ ടി. ശശികുമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർ യു. മഹേഷ്, എസ്.ഐ പി.ജെ രാജേഷ്, ചേംബർ സെക്രട്ടറി അഡ്വ. രവിചങ്കത്ത്, കൗൺസിലർ എം.ആർ രമേഷ്, സ്‌നേഹ സ്പർശം സെക്രട്ടറി പി.പി വർഗീസ്, ചേംബർ ഭാരവാഹികളായ പി. മുരളീധര കൈമൾ, ആർ.വി റാഫി, കെ.വി അബ്‌ദുൾ ഗഫൂർ, ഒ.വി രാജേഷ്, ആർ.വി മുഹമ്മദ്, പി.എസ് പ്രകാശൻ, കെ.ആർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധത്തെ ഊട്ടി ഉറപ്പിക്കാനായി ജനമൈത്രി സൗഹൃദ സoഗമം എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചത്. ജനങ്ങൾ ഉന്നയിച്ച നിർദ്ദേശങ്ങൾക്കും പരാതികൾക്കും എ.സി.പി എം.സുരേന്ദ്രൻ പരിഹാരങ്ങൾ നിർദ്ദേശിച്ചു.
