Friday, October 9, 2026

ഓപ്പറേഷൻ തൂഫാൻ; ഒരുമനയൂർ പഞ്ചായത്തിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്

ഒരുമനയൂർ: ലഹരി വിരുദ്ധ ജനകീയ മുന്നേറ്റം ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഒരുമനയൂർ പഞ്ചായത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ല പഞ്ചായത്തംഗം ശ്രീഷ്മ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഒരുമനയൂ പഞ്ചായത്ത് പ്രസിഡണ്ട് പി.എം താഹിർ അധ്യക്ഷത വഹിച്ചു. ചാവക്കാട് സബ് ഇൻസ്പെക്ടർ ഫൈസൽ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജെ ചാക്കോ, വി.എം സാഹിദ്, പഞ്ചായത്ത് മെമ്പർമാരായ സ്വാതി നിഖിൽ, ഹിഷാം കപ്പൽ, അൻഷിദ അസ്ലം, അഷറഫ്, ബി.സി ധനേഷ്, സിന്ധു അശോകൻ, ലീന സജീവൻ, ആരിഫ ജൂഫൈർ, പി.കെ കബീർ, ജസീന നസീർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് നഷ്റ മുഹമ്മദ് സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് ജിൻസി ജോസ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments