Friday, October 9, 2026

ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ അമിത ഓട്ടോ ചാർജ്; ‘നടപടി വേണം’ – ആർ.വൈ.ജെ.ഡി ജില്ലാ കൺവീനർ അശ്വിൻ ഗുരുവായൂർ

ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിൽ നിന്ന് അമിത ഓട്ടോ ചാർജ് ഈടാക്കുന്നതായി പരാതി. നടപടി സ്വീകരിക്കണമെന്ന് ആർ.വൈ.ജെ.ഡി ജില്ലാ കൺവീനർ അശ്വിൻ ഗുരുവായൂർ ആവശ്യപ്പെട്ടു. റെയിൽവേ സ്റ്റേഷനിൽ എത്തുന്ന തീർത്ഥാടകരിൽ നിന്നും യാത്രക്കാരിൽ നിന്നും നിശ്ചിത നിരക്കിനേക്കാൾ അധിക തുക ഈടാക്കുന്നതായാണ് വ്യാപക പരാതി ഉയർന്നിട്ടുളളത്. സാധാരണക്കാരും പ്രായമായവരും സ്ത്രീകളും ഇതര സംസ്ഥാന തീർത്ഥാടകരുമടക്കം നിരവധി പേരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നുണ്ട്. സ്റ്റേഷൻ പരിസരത്ത് നിരക്ക് വിവര പട്ടിക പ്രദർശിപ്പിക്കണമെന്നും മീറ്റർ നിരക്ക് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വിഷയത്തിൽ നഗരസഭ, മോട്ടോർ വാഹന വകുപ്പ്, പോലീസ്, റെയിൽവേ അധികൃതർ സംയുക്തമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments