Monday, October 5, 2026

സംസ്ഥാന സ്കൂൾ ഗ്രൂപ്പ് സിക്സ് ഗെയിംസ്; സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗം ഫുട്ബോളിൽ മലപ്പുറം ജേതാക്കൾ

ചാവക്കാട്: 68-ാമത് സംസ്ഥാന സ്കൂൾ ഗ്രൂപ്പ് സിക്സ് ഗെയിംസ് ചാമ്പ്യൻഷിപ്പ് സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗം ഫുട്ബോൾ മത്സരത്തിൽ മലപ്പുറം ജില്ല ജേതാക്കളായി. ആവേശകരമായ ഫൈനലിൽ എറണാകുളം ജില്ലയെ പരാജയപ്പെടുത്തിയാണ് മലപ്പുറം ജേതാക്കളായത്. ചാവക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ടർഫിൽ ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപിക സി.പി ലിജ സമ്മാനദാനം നിർവഹിച്ചു. തിരുവത്ര കെ.എ.യു.പി.എസ് അധ്യാപിക സൈനബ, ചാവക്കാട് എം.ആർ.ആർ.എം ഹയർസെക്കണ്ടറി സ്ക്കൂൾ  അധ്യാപിക ഷിജി, ജില്ല കോഡിനേറ്റർ ഷാജി നിഴൽ, ടൂർണമെന്റ് കൺവീനർ പി.കെ ഷിജു, വെന്യൂ മാനേജർ സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments