Sunday, October 4, 2026

വാടാനപ്പള്ളി ക്ഷേത്രക്കുളത്തിൽ ഇതര സംസ്ഥാന തൊഴിലാളി മുങ്ങി മരിച്ചു

വാടാനപ്പള്ളി: വാടാനപ്പള്ളി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി മുങ്ങി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ദീപക് (40) ആണ് മരിച്ചത്. ഇന്ന് ച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സുഹൃത്തായ മറ്റൊരു തൊഴിലാളിയുമൊത്ത് കുളിക്കാനെത്തിയതായിരുന്നു ഇയാൾ. പെട്ടന്ന് കുളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായിരുന്നയാളാണ് നാട്ടുകാരെ അറിയിച്ചത്. വാടാനപ്പള്ളി പോലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

RELATED ARTICLES
- Advertisment -

Most Popular

Recent Comments