ഗുരുവായൂർ: കണ്ടാണശേരി ചെമ്മണ്ണൂരിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം. മൂന്നു വയസ്സുകാരി ഉൾപ്പെടെ നാലു പേർക്ക് പരിക്ക്. ചൊവ്വല്ലൂർ അമ്പലത്ത് വീട്ടിൽ ഫാസിൽ (29), ഭാര്യ അസ്സ സെഹറിൻ (25), മകൾ സഹറ ബത്തൂൽ (3), ചൊവ്വല്ലൂർ പുളിച്ചാരം വീട്ടിൽ റഫീഖ്(56) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11.10ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
