Thursday, July 23, 2026

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; തമ്പുരാൻപടിയിൽ കോൺഗ്രസ് പ്രതിഷേധം

ഗുരുവായൂർ: നിരുത്തരവാദപരമായ പരീക്ഷ നടത്തിപ്പിലൂടെ വിദ്യാർത്ഥി ഭാവി നഷ്ടപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെയും സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ ഉള്ളവരെ തെരുവിൽ നേരിട്ട കേന്ദ്രസർക്കാരിനെതിരെയും പൂക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. തമ്പുരാൻ പടിയിൽ കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.എഫ് ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ആന്റോ തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, കോൺഗ്രസ് ഭാരവാഹികളായ റജീന അസീസ്, ടി.എ ഷാജി, സി.എൽ സാബു, വി.ടി വിമൽ, സത്യൻ, തോമസൻ ഇരിങ്ങപ്പുറം, ധനേഷ് പൂക്കോട്, സദാനന്ദൻ താമരശ്ശേരി, രാജേഷ് ജാക്ക് തുടങ്ങിയവർ സംസാരിച്ചു.

 ഡേവിസ് ചീരൻ, ലാസർ പേരകം, പന വേലായുധൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments