ചാവക്കാട്: നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ ഡൽഹിയിൽ വിദ്യാർത്ഥികളും യുവജനങ്ങളും നടത്തുന്ന സമരത്തിനുനേരെ മോദി സർക്കാർ നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് ചാവക്കാട് ടൗണിൽ എസ്.യു.സി.ഐ കമ്യൂണിസ്റ്റ് പാർട്ടി പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. ആർ. പാർത്ഥസാരഥി വർമ്മ ഉദ്ഘാടനം ചെയ്തു. എം. കുമാർ അദ്ധ്യക്ഷത വഹിച്ചു. വി. നവാസ്, സി.ആർ ഉണ്ണികൃഷ്ണൻ, എ.എ സുരേഷ് എന്നിവർ സംസാരിച്ചു. ഒ.കെ വത്സലൻ, സി.വി പ്രേംരാജ് എന്നിവർ നേതൃത്വം നൽകി.
Circle Live News @topfans
