Wednesday, July 22, 2026

പത്ത്‌ ലക്ഷം രൂപയുടെ കാരുണ്യ-സേവന പദ്ധതികൾ പ്രഖ്യാപിച്ച് ഗുരുവായൂർ റോട്ടറി ക്ലബ്ബ്

ഗുരുവായൂർ: പത്ത്‌ ലക്ഷം രൂപയുടെ കാരുണ്യ-സേവന പദ്ധതികൾ പ്രഖ്യാപിച്ച് റോട്ടറി ക്ലബ്ബ് ഓഫ് ഗുരുവായൂരിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. മൂന്നുമാസത്തിനുള്ളിൽ  നിർധനരായ 35 പേർക്ക് ഡയാലിസിസ് സഹായം നൽകും. ചികിത്സാ സഹായങ്ങൾ, കിടപ്പുരോഗികൾക്ക് സ്വാന്തന പദ്ധതി, കിഡ്നി രോഗികൾക്ക് സഹായങ്ങൾ, പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണം, ഭവനരഹിതർക്ക് ഭവനങ്ങൾ, വിദ്യാലയങ്ങളിലും കോളേജുകളിലും ലഹരി വിരുദ്ധ ക്യാമ്പയിനുകൾ തുടങ്ങിയവയും ഉൾപ്പെടുത്തി. പുതിയ പ്രസിഡന്റ് അജിത് കാരയിൽ, സെക്രട്ടറി കെ. നന്ദകുമാർ, ഖജാൻജി ചെമ്പിൽ മോഹനൻ എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ കെ.ബി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. വിഷ്ണു ഹരി,  കെ. രാജഗോപാലൻ, മുൻ പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ, സെക്രട്ടറി വി.എസ് സുനീവ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments