Saturday, July 18, 2026

ബാറിൽ നിന്ന് പണം കവർന്നു; മുൻ അക്കൗണ്ടന്റിനെ തമിഴ്നാട്ടിൽ നിന്നും പൊക്കി പോലീസ്

കല്ലട ഹോളിഡേ ഇൻ ബാറിൽ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ ബാറിലെ മുൻ അക്കൗണ്ടന്റിനെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുതപ്പല്ലൂർ ചെല്ലപ്പടി സ്വദേശി കൃപാദാസ് (29) ആണ് പിടിയിലായത്. മൂന്നു മാസത്തോളം ബാറിൽ ജോലി ചെയ്തിരുന്ന ഇയാൾ, മോഷണത്തിന് ശേഷം ഒളിവിൽ പോവുകയായിരുന്നു. 2026 ജൂൺ 13-ന് പുലർച്ചെ 1.15-ഓടെ ബാറിലെ അക്കൗണ്ട് റൂമിലേക്ക് അതിക്രമിച്ചു കയറിയ പ്രതി, മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ, തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപമുള്ള തിരുമുല്ലൈവായൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തുവരുന്നതിനിടയിലാണ് അന്വേഷണ സംഘം പിടികൂടിയത്. ആളൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മാരായ ഷിബു, ജയകുമാർ, സി.പി.ഒമാരായ ഡാനിയേൽ, ഹരികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments