Thursday, August 27, 2026

ഗുരുവായൂരിൽ വയോധികയുടെ മൃതദേഹം കിണറ്റിൽ കെട്ടിതൂക്കിയ സംഭവം; പ്രതി അറസ്റ്റിൽ

ഗുരുവായൂർ: ഗുരുവായൂരിൽ വയോധികയുടെ മൃതദേഹം കിണറ്റിൽ കെട്ടിതൂക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. എറണാകുളം പെരുമ്പാവൂർ രാജമംഗലം ചിറ്റത്ത് വീട്ടിൽ സുരേഷാണ് അറസ്റ്റിലായത്. ചേലക്കര സ്വദേശി വില്ലടത്ത് 65 വയസുള്ള സന്താനവല്ലിയുടെ മൃതദേഹം കിണറ്റിൽ കെട്ടിത്തൂക്കിയ സംഭവത്തിലാണ് അറസ്റ്റ്. ഏകദേശം മൂന്ന് ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് പുറത്തെടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments