Thursday, July 9, 2026

5 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണി നിർമ്മിക്കും; ഒരുമനയൂരിലെ കുടിവെള്ള ക്ഷാമത്തിന്  പരിഹാരമാകുന്നു

ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്തിന്റെ ചിരകാല സ്വപ്നമായ കുടിവെള്ള ക്ഷാമത്തിന്  പരിഹാരമാകുന്നു. 5 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണി നിർമ്മിക്കുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എം താഹിർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൃശ്ശൂർ കോർപ്പറേഷൻ അർബൻ ആഗ്മെന്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുടിവെള്ള സംഭരണിക്കും മറ്റുമായി 4.5 കോടി രൂപയുടെ ഭരണാനുമതി  ലഭിച്ചത്.  പഞ്ചായത്തിലെ നാലാം വാർഡിൽ ലഭ്യമാക്കിയ 15 സെന്റ് സ്ഥലത്ത് 5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണി നിർമ്മിക്കുകയും അനുബന്ധ വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കുകയും ചെയ്യും. ഇതിനായാണ് തൃശ്ശൂർ കോർപ്പറേഷൻ അർബൻ ആഗ്മെന്റേഷൻ ഫണ്ടിൽ നിന്ന് തുക അനുവദിച്ചത്. യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.

ഒരുമനയൂരിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ഉറപ്പാക്കാനുള്ള ഈ പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കുന്നതിനായി തുടർന്നും ശക്തമായ ഇടപെടലുകൾ നടത്തുന്നതാണെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീഷ്മ ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.ജെ ചാക്കോ, പി.എം സാഹിത്, ഒരുമനയൂർ  പഞ്ചായത്ത് വൈസ് പ്രസിഡന്റ് നഷ്റ മുഹമ്മദ്,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  ആർ.എസ് ഷെക്കീർ, പി.കെ കബീർ, മെമ്പർ ഹിഷാം കപ്പൽ, സെക്രട്ടറി ഷിബുദാസ് കൊമേരി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments