ചാവക്കാട്: ചാവക്കാട് കോടതി കെട്ടിടോദ്ഘാടനവുമായി ബന്ധപ്പെട്ട് എൻ.കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ ആലോചനയോഗം ചേര്‍ന്നു. സ്പെഷ്യല്‍ പോക്സോ ജഡ്ജ് ആര്‍. സുരേഷ് കുമാര്‍, ചാവക്കാട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് അരവിന്ദ് എസ്.ജെ, എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഓഗസ്റ്റ് മാസത്തില്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിന് ധാരണയായിട്ടുണ്ടെന്നും അതിന് മുന്നോടിയായി കോടതിയുടെ എല്ലാ പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും ഉദ്ഘാടന പരിപാടി വലിയ ജനപങ്കാളിത്തത്തോട് കൂടി നടത്തേണ്ടതുണ്ടെന്നും ജഡ്ജ് ആര്‍. സുരേഷ്കുമാര്‍ യോഗത്തെ അറിയിച്ചു. ജില്ലാ ജഡ്ജിയുടെ അഭ്യര്‍ത്ഥന പ്രകാരം കോടതിയിലേക്ക് ആവശ്യമായ ഫര്‍ണീച്ചര്‍ വാങ്ങുന്നതിന് 25,85,172 രൂപ എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിക്കാമെന്ന് എന്‍.കെ അക്ബര്‍ എം.എല്‍.എ യോഗത്തെ അറിയിച്ചു. കറന്‍റ് കണക്ഷന്‍ ലഭ്യമാക്കല്‍, ജനറേറ്റര്‍ ഇന്‍സ്റ്റലേഷന്‍, ഫയര്‍ എന്‍.ഒ.സി എന്നിവ അടിയന്തിരമായി ലഭ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. കോടതി കെട്ടിട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ചയില്‍ വിപുലമായ രീതിയില്‍ സ്വാഗത സംഘം യോഗം വിളിച്ച് ചേര്‍ക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ജോബി ഡേവിഡ്, അഭിഭാഷക ക്ലാര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്‍റ് ടി.ആര്‍ അജിത്ത് കുമാര്‍, ഗവ. പ്ലീഡര്‍ കെ.ആര്‍ രജിത് കുമാര്‍, സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ സിജു മുട്ടത്ത്, പി.എസ് ബിജു, എ.പി.പി ദീപ, ശിരസ്താദാര്‍ പ്രവീണ്‍, ബില്‍ഡിംഗ് അസി.എഞ്ചിനീയര്‍ ശാലിനി, ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ , കോടതി ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ , കരാറുകാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

