ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ജൂലൈ 5 ഞായറാഴ്ച രാവിലെ 4 മണിമുതൽ ഉച്ചപൂജ വരെ പുണ്യാഹചടങ്ങുകൾ നടക്കും. ഈ സമയം നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. ഉച്ചപൂജയ്ക്ക് ശേഷം ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശിക്കാൻ കഴിയുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.

