കടപ്പുറം: പുതുതായി ചാർജെടുത്ത ചാവക്കാട് തഹസിൽദാർ കെ.ടി ബാബു കടപ്പുറം പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. ഓഫീസിൽ എത്തിയ തഹസീൽദാറെ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വി.എം മനാഫ്, വൈസ് പ്രസിഡന്റ് സക്കീന ബഷീർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ അഷ്‌ക്കർ അലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി ദിലീപ്കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് പഞ്ചായത്തിലെ പ്രധാന ആവശ്യങ്ങളായ കടൽഭിത്തി, പുഴയുടെ സംരക്ഷണഭിത്തി, സുനാമി കോളനിയിലെ വിഷയങ്ങൾ തുടങ്ങിയവയെ കുറിച്ച് താഹസിൽദാറുമായി ചർച്ച നടത്തി. ഡെപ്യൂട്ടി തഹസിൽദാർ ഉദയകുമാർ, കടപ്പുറം വില്ലേജ് ഓഫീസർ പി.പി പ്രവീൺകുമാർ എന്നിവരും തഹസിൽൽദാറോടൊപ്പം ഉണ്ടായിരുന്നു.

