Friday, September 20, 2024

ചാവക്കാട് പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ്; 12 പോലീസുകാർ സെൽഫ് ക്വാറന്റയിനിൽ പ്രവേശിച്ചു

ചാവക്കാട്: പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് സ്റ്റേഷനിലെ 12 പോലീസുകാർ സെൽഫ് ക്വാറന്റയിനിൽ പ്രവേശിച്ചു.  കോവിഡ് സ്ഥിരീകരിച്ച പോലീസുകാരനുമായുള്ള പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട പോലീസുകാരാണ് നിരീക്ഷണത്തിൽ പോയത്. കഴിഞ്ഞ ദിവസം പനി അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചത്. സെൽഫ് ക്വാറന്റയിനിൽ കഴിയുന്ന പോലീസുകാരടക്കമുള്ളവർക്ക് ഇന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പരിശോധന നടത്തും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments