Tuesday, May 26, 2026

ഭർത്താവ് മരിച്ച ഏഴാം നാൾ കോവിഡ് ബാധിച്ച് വയോധിക മരിച്ചു

കുന്നംകുളം: കുന്നംകുളത്ത് കോവിഡ് ബാധിച്ച് വയോധിക മരിച്ചു. കുന്നംകുളം തെക്കേ അങ്ങാടി പാറമേൽ വീട്ടിൽ പരേതനായ റെയിൽവേ റിട്ട സബ് ഇൻസ്പെക്ടർ താരുവിൻ്റെ (താരു കുട്ടി) ഭാര്യ അന്ന (84) ആണ് മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് അന്നയെ ഇന്ന് രാവിലെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ്  കോവിഡ് സ്ഥിരീകരിച്ചത്. വൈകീട്ട് ആറരയോടെയായിരുന്നു മരണം സംഭവിക്കുകയായിരുന്നു.കഴിഞ്ഞ ശനിയാഴ്ചയാണ് താരു മരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments