ഗുരുവായൂർ: സി.ടി ലോനപ്പൻ ഗുരുക്കൾ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ കളരി ആയോധന കലയുടെ ആചാര്യനും കളരി മർമ്മ ചികിത്സ രംഗത്തെ അതിപ്രശസ്തനുമായിരുന്ന സി.ടി ലോനപ്പൻ ഗുരുക്കളുടെ നാലാമത് അനുസ്മരണം സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ചെയർമാൻ കെ.പി ഉദയൻ അധ്യക്ഷത വഹിച്ചു. യോഗ അധ്യാപിക മീനരഘുനാഥ്, വല്ലഭട്ട ഗുരുക്കൾ കെ.പി കൃഷ്ണദാസ്, ഇന്ത്യാ ബുക്ക് റെക്കോഡ്സ് വിജയി ഷെമീർ ഗുരുക്കൾ എന്നിവരെ ആദരിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, കൗൺസിലർ ശോഭ ഹരിനാരായണൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ട്രസ്റ്റി അംഗങ്ങളായ പി.ആർ ഡെന്നി, രാജേന്ദ്രൻ കണ്ണത്ത്, കെ. വാസുദേവൻ നമ്പൂതിരി, പി.ജെ ആന്റോ, ഗിരീഷ്, ഉണ്ണികൃഷ്ണൻ, വിജയൻ, സണ്ണി, സജി എന്നിവർ നേതൃത്വം നൽകി.

