ഗുരുവായൂർ: ഓഗസ്റ്റ് 19 മുതൽ 22 വരെ തൃശ്ശൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ പതിനാറാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചാവക്കാട് ബ്ലോക്ക് തല സ്വാഗത സംഘം രൂപീകരണയോഗം സംഘടിപ്പിച്ചു. ഗുരുവായൂരിൽ നടന്ന സ്വാഗതസംഘം രൂപീകരണയോഗം സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം എം. ബാലാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഹസ്സൻ മുബാറക് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ, ചാവക്കാട് നഗരസഭ ചെയർമാൻ എ. എച്ച് അക്ബർ, ഡിവൈഎഫ്ഐ ജില്ല ജോയിന്റ് സെക്രട്ടറി എറിൻ ആന്റണി, എം.ആർ രാധാകൃഷ്ണൻ, വി. അനൂപ്, കെ.വി വിവിധ്, ടി.വി സുരേന്ദ്രൻ, എ.ഡി ധനീപ്, കെ. എം അലി എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി അംഗം കെ.എസ് അനൂപ് നന്ദി പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികളായി ചെയർമാൻ എൻ.കെ അക്ബർ എംഎൽഎ, കൺവീനർ എറിൻ ആന്റണി, ട്രഷറർ എ.എച്ച് അക്ബർ എന്നിവർ അടങ്ങുന്ന151 അംഗ എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു.

