ചാവക്കാട്: ന്യൂനപക്ഷ വിദ്യാർത്ഥി സമൂഹത്തിലുണ്ടായ വിദ്യഭ്യാസ മുന്നേറ്റം സി എച്ച് മുഹമ്മദ് കോയയിലൂടെയും സീതി സാഹിബിലൂടെയും നേടിയെടുത്തതാണെന്ന് മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ആർ പി ബഷീർ അഭിപ്രായപ്പെട്ടു. എം.എസ്.എഫ് പുതിയറ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ‘സീതി സാഹിബ് എക്സലൻസ് അവാർഡ്-2026’ വിദ്യഭ്യാസ അവാർഡ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.സി എച്ചും സീതി സാഹിബും വിദ്യഭ്യാസ പൂരോഗതിക്ക് വേണ്ടി അനുവദിച്ച വിദ്യഭ്യാസ സ്ഥാപനങ്ങൾ തിരദേശ മേഖലയിലെ വിദ്യാർത്ഥികളുടെ വിദ്യഭ്യാസ മുന്നേറ്റങ്ങൾക്ക് കാരണമായി എന്നും അദ്ധേഹം കൂട്ടിച്ചേർത്തു. എം എസ് എഫ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സബാഹ് താഴത്ത് അധ്യക്ഷത വഹിച്ചു.തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ സ്രീഷ്മ ബാബുരാജ് അവാർഡ് വിതരണം നടത്തി. തിരുവത്ര കുമാർ എ യു പി സ്കൂൾ പ്രധാന അധ്യാപകനായി നിയമിതനായ കെ കെ ശ്രീകുമാർ മാസ്റ്ററെയും പരിപാടിയിൽ ആദരിച്ചു മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി കെ എച്ച് അബ്ദുൽ സത്താർ,മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് ഹാഷിം മാലിക്ക്, മുസ്ലിം ലീഗ് മേഖല പ്രസിഡണ്ട് പി പി ഷാഹു,ജനറൽസെക്രട്ടറി ടി വി അബ്ദുൽ അസീസ്,മാസിന നിഷാദ് എന്നിവർ സംസാരിച്ചു. ടി എച്ച് ഹൈഫ സ്വാഗതവും മുഹമ്മദ് സാഹി നന്ദിയും പറഞ്ഞു

