ചാവക്കാട്: ചാവക്കാട് നഗരസഭ 30 -ാം വാർഡിൽ വിവിധ വിദ്യഭ്യാസ മേഖലകളിൽ മികവ് തെളിയിച്ച കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരങ്ങൾ നൽകി. പുതിയറ എ.ഡി.എസിൻ്റെ നേതൃത്വത്തിൽ ഫിഷറീസ് യു.പി സ്കൂളിൽ നടന്ന ചടങ്ങ് ചാവക്കാട് നഗരസഭ സി.ഡി.എസ് ചെയർപേഴ്സൺ പ്രസന്ന രണദിവേ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് ചെയർപേഴ്സൺ സുലൈഖ നൗഫൽ അധ്യക്ഷത വഹിച്ചു. നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

