Monday, September 21, 2026

കൂട്ടമായെത്തിയ തെരുവ് നായ്ക്കളുടെ ആക്രമണം; നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് വീണ് വയോധിക മരിച്ചു

അന്തിക്കാട്: ചെറുമകനൊപ്പം സ്കൂട്ടറിൻ യാത്ര ചെയ്യവേ കൂട്ടമായെത്തിയ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് വീണ് വയോധിക മരിച്ചു. മുറ്റിച്ചൂർ തൊപ്പിയിൽ സെയ്‌തുമുഹമ്മദിൻ്റെ ഭാര്യ സുഹ്റ (74)യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.30-ഓടെ മുറ്റിച്ചൂർ കല്ലാറ്റ്പ്പുഴ ശിവക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. പേരക്കുട്ടിയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു സുഹ്റ. ഇതിനിടെ പിറകിലൂടെ എത്തിയ തെരുവ് നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചു.  ഇതിനിടയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിയുകയുമായിരുന്നു. വീഴ്‌ചയിൽ റോഡിലെ കല്ലിൽ തലയടിച്ചാണ് സുഹ്റ വീണത്. ഉടൻ തന്നെ സുഹറയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments