ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ പരിസ്ഥിതി ദിനത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിൽ സി.പി.എം-യുഡിഎഫ് കക്ഷികൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് ബിജെപി. സ്കൂളിൽ നടന്നത് രാഷ്ട്രീയ പരിപാടിയല്ല. സ്കൂൾ സംഘടിപ്പിച്ച പരിപാടിയാണ്. എന്നാൽ, ശ്രീകൃഷ്ണ സ്ക്കൂൾ പി.ടി.എ ഭാരവാഹികൾ അനാവശ്യ പ്രസ്താവന നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പാക്കുകയാണ്. പ്രസ്താവന രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും സ്കൂൾ പിടിഎ ഭാരവാഹികൾ സി.പി.എം-യു.ഡി.എഫ് നേതാക്കളുടെ നിർദ്ദേശാനുസരണമാണ് ഇത്തരം പ്രസ്താവനകൾ ഇറക്കുന്നതെന്നും ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് പറഞ്ഞു.
ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം; ‘സി.പി.എം-യു.ഡി.എഫ് കക്ഷികൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നു’ – അനിൽ മഞ്ചറമ്പത്ത്
RELATED ARTICLES

