ചാവക്കാട് : എടക്കഴിയൂർ എസ്.എസ് എം വി എച്ച് എസ് സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്ക് മോട്ടിവേഷൻ നൽകുന്നതിനായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഇന്ത്യൻ ആർമി ജവാനുമായ ഇസ്ഹാഖ് സ്കൂളിൽ എത്തി. സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്ക് സൈനിക സേവനത്തിലേക്ക് വഴികാണിക്കുന്ന എൻ ഡി എ,ഐ എം എ,ഒ ടി എ എന്നിവ പരിചയപ്പെടുത്തി കുഞ്ഞു സംശയങ്ങൾക്ക് പോലും വ്യക്തമായ മറുപടി ലഭിച്ചത് കുട്ടികൾക്ക് ഏറെ ആവേശകരമായി. സ്കൂൾ വൈസ് പ്രിൻസിപ്പൽ ജോഷി മാസ്റ്റർ പൂർവ്വ വിദ്യാർത്ഥിയായ ഇന്ത്യൻ ആർമി ജവാൻ ഇസ്ഹാക്കിനെ കേഡറ്റുകൾക്ക് പരിചയപ്പെടുത്തി. അദ്ദേഹം വഴികാട്ടികളായ തന്റെ അധ്യാപകരെ ഓർക്കുകയും ആശ്ലേഷിക്കുകയും ചെയ്തു.

