ചാവക്കാട്: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ചാവക്കാട് പോലീസിന്റെ മിന്നൽ പരിശോധനയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ചാവക്കാട് വോൾഗ സ്വദേശി അമ്പലത്ത് വീട്ടിൽ ആരിഫാ(24)ണ് ചാവക്കാട് പോലീസിന്റെ പിടിയിലായത്. ഗുരുവായൂർ എ.സി.പി വി സുരേഷിൻ്റെ നിര്‍ദ്ദേശാനുസരണം ചാവക്കാട് ഇൻസ്പെക്ടര്‍ എൻ.എസ് രാജീവിൻ്റെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. സ്കൂട്ടറിൽ വരുന്നതിനിടയിൽ പോലീസ് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ സ്‌കൂട്ടിൽ നിന്നും എംഡിഎംഐ കണ്ടെത്തുകയായിരുന്നു.
സബ്ബ് ഇൻസ്പെക്ടര്‍മാരായ ആഷിഫ്.എ.പി., അബ്ദുൾ ബാസിത്, സീനിയര്‍ സിവിൽ പോലീസ് ഓഫീസര്‍ അനീഷ് വി നാഥ്, സിവിൽ പോലീസ് ഓഫീസര്‍മാരായ വിബിൻ പി.കെ, അരുണ്‍.ടി, അജിത്ത് പി.ആര്‍, വിഷ്ണു.എസ്, രജിത്ത്.ആര്‍, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ലഹരിമരുന്നിന്റെ ഉറവിടങ്ങൾ കണ്ടെത്തുന്നതിനായി പ്രതിയെ കേന്ദ്രീകരിച്ച് ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണ്. ലഹരി ശൃംഖലയുടെ വേരറുക്കാൻ വരും ദിവസങ്ങളിലും തൃശ്ശൂർ സിറ്റി പരിധിയിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി നകുൽ രാജേന്ദ്ര ദേശ് മുഖ് ഐ.പി.എസ് അറിയിച്ചു.

