ചാവക്കാട്: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ചാവക്കാട് പോലീസിന്റെ മിന്നൽ പരിശോധനയിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ചാവക്കാട് മണത്തല കിഴക്കേ പറമ്പത്ത് വീട്ടിൽ സൈദ് ഹുസൈൻ (43), വെങ്കിടങ്ങ് നാലകത്ത് വീട്ടിൽ ഷജീർ (39) എന്നിവരെയാണ് ചാവക്കാട് പോലീസ് പിടികൂടിയത്. ഗുരുവായൂർ എ.സി.പി വി സുരേഷിൻ്റെ നിര്‍ദ്ദേശാനുസരണം ചാവക്കാട് ഇൻസ്പെക്ടര്‍ എൻ.എസ് രാജീവിൻ്റെ നേതൃത്വത്തിലാണ് പ്രതികൾ പിടിയിലായത്. സബ്ബ് ഇൻസ്പെക്ടര്‍മാരായ ആഷിഫ്.എ.പി., അബ്ദുൾ ബാസിത്, സീനിയര്‍ സിവിൽ പോലീസ് ഓഫീസര്‍ അനീഷ് വി നാഥ്, സിവിൽ പോലീസ് ഓഫീസര്‍മാരായ വിബിൻ പി.കെ, അരുണ്‍.ടി, അജിത്ത് പി.ആര്‍, വിഷ്ണു.എസ്, രജിത്ത്.ആര്‍, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ലഹരിമരുന്നിന്റെ ഉറവിടങ്ങൾ കണ്ടെത്തുന്നതിനായി പ്രതിയെ കേന്ദ്രീകരിച്ച് ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണ്. ലഹരി ശൃംഖലയുടെ വേരറുക്കാൻ വരും ദിവസങ്ങളിലും തൃശ്ശൂർ സിറ്റി പരിധിയിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി നകുൽ രാജേന്ദ്ര ദേശ് മുഖ് ഐ.പി.എസ് അറിയിച്ചു.

