Saturday, May 23, 2026

കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

പുന്നയൂർക്കുളം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ്‌ പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.
കുന്നത്തൂർ പാർട്ടി ഓഫീസിൽ നടന്ന പരിപാടി മുതിർന്ന കോൺഗ്രസ്‌ നേതാവും പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി.ഗോപാലൻ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി എ.എം. അലാവുദ്ധീൻ അധ്യക്ഷത വഹിച്ചു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ. ഹസ്സൻ അനുസ്മരണ പ്രഭാഷണം നടത്തി. മറ്റു നേതാക്കളായ അബൂബക്കർ കുന്നക്കാടൻ, ചോ മുഹമ്മദുണ്ണി, പി. രാജൻ, മൂസ ആലത്തയിൽ തുടങ്ങിയവർ സംസാരിച്ചു. സലീൽ അറക്കൽ, അഷ്‌കർ അറക്കൽ, മുഹമ്മദ്‌ റഈസ്, ഫിറോസ്, അലി അഹമ്മദ് ഉൾപ്പെടെയുള്ള നേതാക്കൾ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments