Saturday, May 23, 2026

കൂനംമൂച്ചി സെന്റ് തോമസ് യു.പി സ്കൂളിലെ അറബിക് ക്ലബ്ബ് പ്രാദേശിക സഞ്ചാരം സംഘടിപ്പിച്ചു

ഗുരുവായൂർ: കൂനംമൂച്ചി സെന്റ് തോമസ് യു.പി സ്കൂളിലെ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക സഞ്ചാരം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപകൻ സി.എഫ് റോബിൻ സഞ്ചാര റാലി ഫ്ലാഗ് ഓഫ് ചെയ്‌തു. പൈതൃക സംരക്ഷണ കേന്ദ്രങ്ങളായ കണ്ടാണശ്ശേരിയിലെ മുനിയറ, സാഹിത്യകാരൻ കോവിലൻ്റെ ഭവനം, കുടീരം, കുടക്കല്ല് തുടങ്ങിയ സ്ഥലങ്ങളാണ് പൈതൃക സംരക്ഷണ പ്രാദേശിക സഞ്ചാര പരിപാടിയിൽ ഉൾപ്പെടുത്തിയത്. മുനിയറയിൽ നടന്ന പൈതൃക സംരക്ഷണ സെമിനാർ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തംഗം സെഫീറ അസീസ് ഉദ്ഘാടനം ചെയ്തു. 24 കേരള ബറ്റാലിയൻ അസോസിയേറ്റഡ് എൻസിസി ഓഫീസറും, മറ്റം സെൻ്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സംസ്ത അധ്യാപകനുമായ മേജർ പി.ജെ സ്റ്റൈജു പൈതൃക സംരക്ഷണ പ്രദേശങ്ങളെ അധികരിച്ച് വിഷയാവതരണം നടത്തി. രക്ഷിതാക്കളായ ആർക്കാസ്, മുഹസീന, സൈന, ഷംന ഷെമീർ എന്നിവർ പ്രസംഗിച്ചു.അറബി വിദ്യാർത്ഥികളായ അതീവ, ഇൻഹ, ഹംദാൻ. മിൻഹ, റഹ്‌മ, റയ്ഹാൻ, സൻഹ, ലിയ സ്വലാഹ്എന്നിവർ സംവാദത്തിലും കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും നേതൃത്വം നൽകി. മേജർ പി.ജെ സ്റ്റൈജു പൈതൃക സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അറബി അധ്യാപികയായ എം.കെ ആത്തിക്ക ബീവിയുടെ നേതൃത്വത്തിലുള്ള അമ്പതംഗ സംഘമാണ് പ്രാദേശിക സഞ്ചാര പരിപാടിയിൽ പങ്കെടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments