Saturday, May 23, 2026

‘ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻ്റ് നിർമ്മാണം നിർത്തിവെച്ചതിൻ്റെ കാരണങ്ങൾ നഗരസഭ വ്യക്തമാക്കണം’ – ഒ.കെ.ആർ മണികണ്ഠൻ

ഗുരുവായൂർ: ഗുരുവായൂരിലെ പ്രൈവറ്റ് ബസ് സ്റ്റാൻ്റിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചതിൻ്റെ കാരണങ്ങൾ നഗരസഭ വ്യക്തമാക്കണമെന്ന് ഡി.സി.സി  നിർവ്വാഹക സമിതി അംഗവും മുൻ നഗരസഭ കൗൺസിലറുമായ ഒ.കെ.ആർ മണികണ്ഠൻ. മോഹനവാക്കുകളിലൂടെ ഗുരുവായൂരിലെ പ്രൈവറ്റ് ബസ് സ്റ്റാൻ്റ് കെട്ടിടം പൊളിച്ച് നീക്കുകയും ഏറ്റവും വേഗതയിൽ പുതിയ കെട്ടിടം ഉയരുമെന്ന് വീമ്പിളക്കുകയും ചെയ്ത ഇടതുപക്ഷ ഭരണ നേതൃത്വം ഗുരുവായൂരിലെ ജനങ്ങളോടും ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ലക്ഷകണക്കിന്  തീർത്ഥാടകരോടും മറുപടി പറയണം പണി നിർത്തിവെച്ചത് പണം ലഭ്യമല്ലാത്തതിനാലാണോ എന്ന് അധികൃതർ വ്യാക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  നഗരസഭയുടെ സാമ്പത്തിക സ്ഥിതിയെ ക്കുറിച്ച് ധവളപത്രം അടിയന്തിരമായി ഇറക്കണം. മഴക്കാലം ആരംഭിച്ചതിനാൽ ദുരിതം പേറിയാണ് യാത്രക്കാർ താൽക്കാലിക സ്ഥലങ്ങളിൽ നിന്ന് ബസ് കയറിയിറങ്ങുന്നത്. കാലവർഷം ശക്തി പ്രാപിച്ചാൽ യാത്ര ദുരിതമാകും. ഏറ്റവും വേഗത്തിൽ പണിതീർക്കേണ്ട ഇത്തരം പ്രവൃത്തികൾ ഒച്ച് ഇഴയുന്ന വേഗതത്തിൽ നടക്കുന്നതിൻ്റെ യഥാർത്ഥകാരണം അധികൃതർ വ്യക്തമാക്കണമെന്നും ഇതു സംബന്ധിച്ച് പുതിയ സർക്കാറിലെ വകുപ്പ് മന്ത്രിയുടെയും  അധികാരികളുടെയും ശ്രദ്ധയിൽ വിഷയം കൊണ്ടുവരുമെന്നും ഒ.കെ.ആർ. മണികണ്ഠൻ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments