Thursday, October 8, 2026

മണത്തല ജാറത്തിലെ ഭണ്ഡാരം കവർച്ച; പ്രതി പിടിയിൽ➖➖➖➖➖➖

ചാവക്കാട് മണത്തല ജാറത്തിൽ നിന്നും ഭണ്ഡാരം മോഷ്ടിച്ച് പണം കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് പൂനൂർ കക്കാട്ടുമ്മൽ സ്വദേശി മുജീബ് റഹ്‌മാനെയാണ് ചാവക്കാട് പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് മണത്തല പള്ളിയോട് ചേർന്ന ജാറത്തിൽ നിന്നും രണ്ട് വലിയ ഭണ്ടാരങ്ങൾ മോഷ്ടാവ് എടുത്തുകൊണ്ടുപോയി പണം കവർന്നത്. ജാറത്തിനുള്ളിൽ നിന്നും മോഷ്ടിച്ച ഭണ്ഡാരങ്ങൾ കബർസ്ഥാനിൽ വെച്ച് പൊളിച്ച് പണം കവർന്നശേഷം ഉപേക്ഷിച്ച നിലയിലായിരുന്നു. സിസിടിവി പരിശോധിച്ചപ്പോൾ മോഷ്ടാവ് ജാറത്തിൽ കയറി ഭണ്ഡാരം എടുത്തുകൊണ്ടു പോകുന്ന ദൃശ്യം വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ മുജീബ് റഹ്മാൻ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments