Saturday, May 23, 2026

‘ഗുരുവായൂർ നഗരസഭ ആയുർവേദ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം’- യു.ഡി.എഫ്

ഗുരുവായൂർ: ന ഗുരുവായൂർ നഗരസഭ ആയൂർവേദ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യവുമായി യു.ഡി.എഫ് രാഗത്ത്. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോടിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ കണ്ടു. ദിനംപ്രതി നൂറുകണക്കിന് തീർത്ഥാടകരെത്തുന്ന ഗുരുവായൂരിലെ ആയൂർവേദ ആശുപത്രി ശോചനീയാവസ്ഥയിലാണെന്നും എട്ടുവർഷം മുമ്പ് നഗരസഭ പൊളിച്ചു നീക്കാൻ ആവശ്യപ്പെട്ട ഒരു കെട്ടിടത്തിലാണ് നിലവിൽ ആയൂർവേദ ആശുപത്രി പ്രവർത്തിക്കുന്നതെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റും ദുർഗന്ധം വമിക്കുന്ന ഇടനാഴികളും ഇവിടെ കാണാനാവുമെന്നും സെപ്റ്റിടാങ്ക് പൊട്ടി മാലിന്യം പുറത്തേക്കൊഴുകുന്നതായും കൗൺസിലർമാർ പറഞ്ഞു. പുതിയ ആശുപത്രി നിർമ്മിക്കുന്നതിനായി പഴയ കെട്ടിടം പൊളിച്ചതോടെ  താൽക്കാലികമായാണ്  ഇപ്പോഴുള്ള കെട്ടിടത്തിൽ ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നത്. എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും  ഇതുവരെ പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം ഒന്നുമായിട്ടില്ല. പുതിയ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്നും നഗരസഭയുടെ അനാസ്ഥയിൽ പ്രതിഷേധിക്കുന്നതായും കൗൺസിലർമാർ അറിയിച്ചു. നഗരസഭ യുഡിഎഫ് കൗൺസിലർമാരായ ജലീൽ പണിക്കവീട്ടിൽ, വി.എസ് അഷ്‌ഫാക്ക്, നൗഷാദ് അഹമ്മു, ഷീന റാഫേൽ, ചന്ദ്ര രാമകൃഷ്ണൻ, ബിന്ദു നാരായണൻ, പി.കെ മഹിജ എന്നിവരും സെക്രട്ടറിയെ കാണാനെത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments