Thursday, October 8, 2026

ബാർ ഹോട്ടലിൽ അതിക്രമം; നാലു പേർ പിടിയിൽ

മൂന്നുപീടിക ചാന്ദ് വി ബാറിൽ അതിക്രമം നടത്തുകയും കസ്റ്റമേഴ്സിനെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും ബാറിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ നാല് പ്രതികളെ കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം വില്ലേജ് കുരിക്കുഴി സ്വദേശി തിണ്ടിക്കൽ വീട്ടിൽ ഹാരിസ് (31), കൈപ്പമംഗലം വില്ലേജ് ആശാരിക്കയറ്റം സ്വദേശി പൈപ്പിപ്പാടത്ത് വീട്ടിൽ അഖിൽ നാസ് (24), കൈപ്പമംഗലം വില്ലേജ് കുരിക്കുഴി സ്വദേശി ഇറച്ചിത്തൊടി വീട്ടിൽ അബുതാഹിർ (35), കൈപ്പമംഗലം വില്ലേജ് അറവുശാല സ്വദേശി തേപറമ്പിൽ വീട്ടിൽ സുഹൈൽ (27) എന്നിവരാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി 08.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ബാറിൽ മദ്യപിച്ചുകൊണ്ടിരുന്ന കസ്റ്റമേഴ്സിനെ പ്രതികൾ ശല്യം ചെയ്യുകയായിരുന്നു, ബാർ ഹോട്ടൽ മാനേജർ തൃശ്ശൂർ പൂത്തോൾ സ്വദേശി പട്ടാലി വീട്ടിൽ പ്രസന്നൻ (65) കസ്റ്റമേഴ്സിനെ ശല്യം ചെയ്യരുതെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രതികൾ പ്രസന്നനെയും വെയിറ്റർ വിപിനെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഒന്നാം പ്രതിയായ ഹാരിസ് ബാറിലുണ്ടായിരുന്ന ഗ്ലാസുകൾ തകർക്കുകയും നാശനഷ്ടം വരുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കൂടാതെ ടേബിളിലുണ്ടായിരുന്ന ഗ്ലാസ് എടുത്ത് പ്രസന്നനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. സ്റ്റേഷൻ റൗഡിയായ ഹാരിസ്  മതിലകം, കൊടുങ്ങല്ലൂർ, വാടാനപ്പിള്ളി, കൈപ്പമംഗലം, തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് കവർച്ചക്കേസിലും, രണ്ട് വധശ്രമക്കേസിലും,  നാല് അടിപിടിക്കേസിലും, ഒരു മോഷണക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും അടക്കം പതിനൊന്ന്  ക്രിമിനൽക്കേസുകളിലെ പ്രതിയാണ്. സ്റ്റേഷൻ റൗഡിയായ അഖിൽ നാസ് കൈപ്പമംഗലം വലപ്പാട് പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കവർച്ചക്കേസിലും ഒരു വധശ്രമക്കേസിലും, ഒരു മോഷണക്കേസിലും അടക്കം മൂന്ന് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്. കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് ഐ അവിനാഷ് കുമാർ, ജി എസ് സി പി ഒ പ്രജിത്ത്, സി പി ഒ മാരായ ആന്റണി, വിശാഖ് കൃഷ്ണ, വിപിൻദാസ് എന്നിവരാണ് പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments