ഗുരുവായൂർ: സമന്വയ കപ്പിയൂരിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട് ഉദ്ഘാടനം ചെയ്തു. സമന്വയ പ്രസിഡണ്ട് മിഥുൻ അധ്യക്ഷത വഹിച്ചു. എം.സി രാകേഷ് സ്വാഗതം പറഞ്ഞു. നൂറോളം കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

