Saturday, May 23, 2026

കുടുംബശ്രീയെ അടുത്തറിയാൻ പുതുച്ചേരിയിൽ നിന്നുള്ള സംഘം ഗുരുവായൂരിൽ

ഗുരുവായൂർ: കുടുംബശ്രീയുടെ ദാരിദ്ര്യ നിർമ്മാർജനവും വനിത ശാക്തീകരണ പ്രവർത്തനങ്ങളും നേരിൽ പഠിക്കുന്നതിനായി ഔട്ട്ഗാരെറ്റ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഡി-ജെ-എസ് പദ്ധതിയുടെ ഭാഗമായി പുതുച്ചേരിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ, സി.എൽ.എഫ്, എ.എൽ.എഫ് അംഗങ്ങൾ എന്നിവർ ഗുരുവായൂരിൽ പഠനയാത്രയും ഫീൽഡ് സന്ദർശനവും നടത്തി. കുടുംബശ്രീയുടെ പ്രവർത്തനരീതി, വനിത സംരംഭങ്ങൾ, ദാരിദ്ര്യ നിർമ്മാർജന പ്രവർത്തനങ്ങൾ, സിഡി എസ് സംവിധാനങ്ങൾ, മൈക്രോ എന്റർപ്രൈസ് യൂണിറ്റുകൾ, ബയോപാർക്ക് പ്രവർത്തനങ്ങൾ എന്നിവ പഠിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം. 

ഗുരുവായൂർ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ നടന്ന ആദ്യ ദിവസത്തെ പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ പഠന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. അനൂപ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത്കുമാർ, കുടുംബശ്രീ ജില്ല മിഷൻ കോ-ഓർഡിനേറ്റർ അഭിജിത് കെ ദീപക്, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരായ കെ.കെ പ്രസാദ്, കെ. രാധാകൃഷ്ണൻ, പുതുച്ചേരി ഔട്ഗാരറ്റ് മുനിസിപ്പാലിറ്റി അർബൻ ഡെവലപ്പ്മെന്റ് സൊസൈറ്റി അസിസ്റ്റന്റ്  ഹെലൻ, ഗുരുവായൂർ സിഡിഎസ് ചെയർപേഴ്സൺമാരായ വിചിത്ര മനോജ്‌, സജന രമേഷ്, സിറ്റി മിഷൻ മാനേജർ വിബിത ബാബു എന്നിവർ സംസാരിച്ചു. കേരളത്തിലെ കുടുംബശ്രീയുടെ വിവിധ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി ജില്ല പ്രോഗ്രാം മാനേജർ ഡോ. യു. മോനിഷ ക്ലാസെടുത്തു. ഗുരുവായൂർ നഗരസഭയുടെ മാലിന്യ സംസ്‍കരണത്തെക്കുറിച്ച് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രദീപ്‌ ക്ലാസെടുത്തു. 27 വർഷമായി കുടുംബശ്രീ നടപ്പിലാക്കി വരുന്ന ദാരിദ്ര്യ നിർമ്മാർജ്ജനവും വനിതാ ശാക്തീകരണ പ്രവർത്തനങ്ങളും സംബന്ധിച്ച അവതരണവും സംവാദവും നടന്നു. തുടർന്ന് സിഡിഎസ് പ്രവർത്തനങ്ങളുടെ അവതരണവും ആശയവിനിമയവും സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം മുനിസിപ്പൽ ബയോപാർക്കിന്റെ വീഡിയോ അവതരണവും സിഡിഎസ് പ്രവർത്തനങ്ങളുടെ പ്രദർശനവും നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments