പുന്നയൂർക്കുളം: കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർധനവിനെതിരെ സി.പി.ഐ പുന്നയൂർക്കുളം ലോക്കൽ കമ്മിറ്റി ആൽത്തറ സെന്ററിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ഗുരുവായൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.ടി പ്രവീൺ പ്രസാദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ അസിസ്റ്റൻ്റ് സെക്രട്ടറി ഇ.കെ നിഷാർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എം.കെ സലിം സ്വാഗതവും എൽ.സി അംഗം ശോഭ പ്രേമൻ നന്ദിയും പറഞ്ഞു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ലതിക തുളസിദാസ് ഉൾപ്പെടെയുള്ളവർ സംസാരിച്ചു.

