ഗുരുവായൂർ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ 22-ാം ചരമവാർഷികദിനം സി.പി.എം ഗുരുവായൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഗുരുവായൂർ കിഴക്കേ നടയിൽ സി.ഐ.ടി.യു ഓഫീസ് പരിസരത്ത് സി.പി.എം ജില്ല കമ്മിറ്റി അംഗം എം. കൃഷ്ണദാസ് അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ ഉണ്ണി വാറണാട്ട്, കെ.ആർ സൂരജ്, എം.കെ രമേഷ്, പാലിയത്ത് രാജേഷ്, പ്രീത മുരളി, ഗുരുവായൂർ നഗരസഭ കൗൺസിലർ പി. രമേശ് തുടങ്ങിയവർ സംസാരിച്ചു.

