Saturday, May 23, 2026

പൂക്കോട് തണൽ കല കായിക സാംസ്‌ക്കാരിക വേദി സെവൻസ് ഫുട്ബോൾ; ഗ്രഫിൻസ് എഫ്.സി മലപ്പുറം ജേതാക്കൾ

ഗുരുവായൂർ :പൂക്കോട് തണൽ കല കായിക സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 16-)മത് പി. കൃഷ്ണപിള്ള സ്മാരക  വിന്നേഴ്സ് ട്രോഫിക്കും വാൾനട്ട് ഗാർഡൻസ് സ്പോൺസർ ചെയ്യുന്ന വി.എസ് ഇന്ദ്രൻ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ മേളയിൽ ഗ്രഫിൻസ് എഫ്.സി മലപ്പുറം ജേതാക്കളായി. ഫൈനൽ മൽസരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കാളിദാസ എഫ്.സി എറണാകുളത്തെ തോൽപ്പിച്ചാണ് ഗ്രഫിൻസ് എഫ്സി ജേതാക്കളായത്. എൻ.കെ അക്ബർ എംഎൽഎ വിജയികൾക്കുള്ള ട്രാഫികൾ സമ്മാനിച്ചു. കെ.പി വിനോദ് അധ്യക്ഷത വഹിച്ചു. സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ, ഹമീദ്, സിയോജ് എന്നിവർ മുഖ്യാതിഥികളായി. സമാപന സമ്മേളനത്തിൽ കെ.വി സുഭാഷ്, കെ.എ അജിത്ത്, ഷീംജാസ്, കെ.വി സുരേഷ്, കെ.എം പ്രജിഷ്, ഒ.ജെ മിനിഷ്  എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments