Saturday, May 23, 2026

ഗുരുവായൂർ നഗരസഭ സൈക്കിൾ റാലിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

ഗുരുവായൂർ: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌ക്കരണ ബോധവൽക്കരണ സന്ദേശം ഉയർത്തി ഗുരുവായൂർ നഗരസഭയിൽ സൈക്കിൾ റാലിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഗുരുവായൂർ  മഞ്ജുളാൽ പരിസരത്ത് സൈക്കിൾ റാലി ചെയർപേഴ്സൺ സുനിത അരവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു. നഗരം ചുറ്റി സൈക്കിൾ റാലി ലൈബ്രറി ഹാൾ പരിസരത്ത് സമാപിച്ചു. 
 ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു അജിത് കുമാർ, കൗൺസിലർമാർ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, സ്ക്കൂൾ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഗുരുവായൂർ നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.സി അശോക്  ‘ഖരമാലിന്യ പരിപാലനത്തെ’ കുറച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments