Saturday, May 23, 2026

ചാവക്കാട് താലൂക്ക് റവന്യൂ ചങ്ങാതിക്കൂട്ടം യാത്രയയപ്പ് അനുമോദന സമ്മേളനം സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് താലൂക്ക് ഓഫീസിൽ വിവിധ തസ്തികകളിൽ ജോലി ചെയ്ത് ഡെപ്യൂട്ടി തഹസിൽദാർമാരായി സ്ഥാനക്കയറ്റം ലഭിച്ച് ജില്ല വിട്ട് സ്ഥലം മാറിപ്പോയി സേവനത്തിൽ നിന്നും വിരമിച്ച വി.കെ റോസി, സീന പി ശ്രീധർ എന്നിവർക്ക് ചാവക്കാട് താലൂക്ക് റവന്യൂ ചങ്ങാതിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ  യാത്രയയപ്പ് നൽകി. ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ നടന്ന യാത്രയയപ്പ് അനുമോദന സമ്മേളനം എൻ.കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ സുനിത അരവിന്ദൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർമാരായി സ്ഥാനക്കയറ്റം ലഭിച്ച എം. സന്ദീപ്, ടി.പി കിഷോർ, എഴുത്തിന്റെ വഴിയിൽ സഞ്ചരിക്കുന്ന റിട്ടയേഡ് തഹസിൽദാർ കെ. പ്രേംചന്ദ്, ഡെപ്യൂട്ടി തഹസിൽദാർ കെ.എസ് സോണിയ എന്നിവരെയും അനുമോദിച്ചു. കവി  രാധാകൃഷ്ണൻ കാക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി തഹസിൽദാർ പി.വി ഫൈസൽ ആമുഖഭാഷണം നടത്തി. സി.വി സജൻ ഐ.എ.എസ്( റിട്ടയേഡ് ), കുന്നംകുളം ലാൻഡ് റിഫോംസ്  സ്പെഷ്യൽ തഹസിൽദാർ കെ.ടി ബാബു, റിട്ടയേഡ് തഹസിൽദാർ കെ.എസ് അനിൽകുമാർ, പറവൂർ തഹസിൽദാർ സി.ആർ ജാസൻ, ഡെപ്യൂട്ടി തഹസിൽദാർ പി. രാജൻ, വില്ലേജ് ഓഫീസർ കെ.എസ് ഷിജു, കെ.ബി ഹരീഷ്, റിട്ടയേർഡ് തഹസിൽദാർമാരായ എ.ജെ കുരിയാക്കോസ്, എം.ജി ജോസഫ്  എന്നിവർ സംസാരിച്ചു. ഇ.കെ രഘുനാഥ് സ്വാഗതവും റിട്ടയേഡ് വില്ലേജ് ഓഫീസർ ഇ. ഡി ഗിരി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments