Tuesday, May 12, 2026

കെ.ആർ ശശിധരൻ രചിച്ച രണ്ട് കൃതികൾ പ്രകാശിതമായി

ഗുരുവായൂർ: ഗുരുവായൂർ ഗ്രാസ് ഹോപ്പർ ബുക്സിന്റെ നേതൃത്വത്തിൽ കെ.ആർ ശശിധരൻ രചിച്ച രണ്ട് കൃതികളുടെ പ്രകാശനം സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ  കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ഗായത്രി അധ്യക്ഷത വഹിച്ചു. കെ. ആർ ശശിധരന്റെ ‘പുലരിയിലേക്ക് പറക്കുന്ന കറുത്ത പക്ഷികൾ’, ഭാസ്ക്കരൻ മാഷിന്റെ സർഗ്ഗ ജീവിതത്തെ കുറിച്ചുള്ള ‘വസന്തത്തിന്റെ ആരാമം ‘എന്നീ പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി സി. ദേവദാസ് മാസ്റ്റർ പ്രഭാഷണം നടത്തി. മുൻ മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ്, കവി പ്രസാദ് കാക്കശ്ശേരി, എഴുത്തുകാരൻ ലത്തീഫ് മമ്മിയൂർ,  കെ. സുന്ദരൻ,  പി. ഐ സൈമൺ,  അഹമ്മദ് മൊയ്നുദീൻ  എന്നിവർ സംസാരിച്ചു. ശശി ആഴ്ചത്ത് സ്വാഗതവും കെ.ആർ ഗോപി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments