Tuesday, May 12, 2026

ഗുരുവായൂരിൽ ഗാന്ധിയൻ വലിയപുരക്കൽ കൃഷ്ണനെ അനുസ്മരിച്ചു

ഗുരുവായൂർ: ഗാന്ധിയൻ വലിയപുരക്കൽ കൃഷ്ണന്റെ നിര്യാണത്തിൽ ഗുരുവായൂരിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു. അർബൻ ബാങ്കിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് ആരംഭിച്ച യോഗത്തിൽ  കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.എസ് സൂരജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ ജോതിരാജ്, വിവിധ സംഘടന പ്രതിനിധികളായ അരവിന്ദൻ പല്ലത്ത്, ഉണ്ണി വാറണാട്ട്, പി.ഐ സൈമൺ മാസ്റ്റർ, ആർ.വി ജലീൽ, ഇ.പി സുരേഷ്, ആർ. രവികുമാർ, കെ.പി ഉദയൻ, ശശി വാറണാട്ട്, എ.വി ഉണ്ണികൃഷ്ണൻ, പ്രദീഷ് ഓടാട്ട്, ലിജിത് തരകൻ എന്നിവർ സംസാരിച്ചു. ബാലൻ വാറണാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments