ചാവക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലയൂർ യൂണിറ്റ് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ലൂക്കോസ് തലക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു മുട്ടത്ത് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം കൺവീനർ ജോജി തോമസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സേവിയർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ നൗഷാദ് വരവ് ചിലവ് കണക്കും ലിജോ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ബിജു മുട്ടത്ത് (പ്രസിഡന്റ്), ചിദംബരനാഥൻ (സെക്രട്ടറി), സേവിയർ (ട്രഷറർ), ജോയ് (വൈസ് പ്രസിഡന്റ്), നൗഷാദ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

