Saturday, June 27, 2026

രാമഭക്ത സംഗമം; ഗുരുവായൂരിൽ മോഹിനിയാട്ടം ശിൽപ്പശാല

ഗുരുവായൂർ: മെയ് 15, 16, 17 തിയ്യതികളിൽ ഗുരുവായൂരിൽ നടക്കുന്ന രാമഭക്ത സംഗമത്തിൻ്റെ ഭാഗമായി സായിമന്ദിരത്തിൽ മോഹിനിയാട്ടം ശിൽപ്പശാല ആരംഭിച്ചു. മൗനയോഗി സ്വാമി ഹരിനാരായണൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ഓട്ടൻതുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. അമ്പതോളം പഠിതാക്കൾക്കായി പ്രമുഖ നർത്തകി കലാമണ്ഡലം കവിത കൃഷ്ണ കുമാറാണ് ശിൽപ്പശാല നയിക്കുന്നത്. പ്രസീത ബൈജു ആമുഖഭാഷണം നടത്തി. സംവിധായകൻ വിജീഷ്മണി, ബാബുരാജ് കേച്ചേരി, സജീവൻ നമ്പിയത്ത്, അരുൺ നമ്പ്യാർ, സബിത രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments