Friday, May 1, 2026

എം.എസ്.എസ് ചാവക്കാട് യൂണിറ്റ് നിർധന രോഗികൾക്ക് സൗജന്യ മരുന്ന് പെൻഷൻ വിതരണം ചെയ്തു

ചാവക്കാട്: എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധന രോഗികൾക്ക് സൗജന്യ മരുന്ന് പെൻഷൻ വിതരണം ചെയ്തു. ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവുമായ സി.എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. എം.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എസ്. നിസാമുദ്ദീൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. നഗരസഭ കൗൺസിലർ ആസിഫ് പാലയൂർ, മുബാറക്ക് ഇംബാറക്ക്, എം.പി. ബഷീർ, ജമാൽ താമരത്ത്, പി.കെ. സൈതാലിക്കുട്ടി, എം.എ. മൊയ്തീൻഷ, അബ്‌ദുറഹിമാൻ കുഞ്ഞി എന്നിവർ സംസാരിച്ചു. സെക്രട്ടറി എ.വി മുഹമ്മദ് അഷ്‌റഫ് സ്വാഗതവും ടി.വി അഷ്‌റഫ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments