Friday, May 1, 2026

ബാച്ച്‌ലർ ഓഫ് കാർഡിയോവാസ്കു‌ലർ ടെക്നോളജിയിൽ ഒന്നാം റാങ്ക്; നാടിന് അഭിമാനമായി റുമാന ഫിറോസ്

വടക്കേക്കാട്: കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും ബാച്ച്‌ലർ ഓഫ് കാർഡിയോവാസ്കു‌ലർ ടെക്നോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി വടക്കേക്കാട് നായരങ്ങാടി സ്വദേശിനി. തൃശൂർ മെഡിക്കൽ കോളേജിലെ പാരാ മെഡിക്കൽ വിദ്യാർത്ഥിനി വടക്കേക്കാട് നാരായങ്ങാടി വെട്ടിക്കാട്ട് വീട്ടിൽ ഫിറോസ് ഹംസ -ഫഹ്‌മിത ദമ്പതികളുടെ മകൾ റുമാന ഫിറോസാണ് മിന്നും വിജയം നേടി നാടിന് അഭിമാനമായത്. ചാവക്കാട് ഹയർ സെക്കണ്ടറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ കെ.ടി ഹംസ മാസ്റ്ററുടെ പേരക്കുട്ടിയാണ് റുമാന. ഫർസാന, ബാസിൽ അഹമ്മദ് എന്നിവർ സഹോദരങ്ങളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments