ഒരുമനയൂർ: ഒരുമനയൂരിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒരുമനയൂർ പ്രീമിയർ ലീഗിന് മാങ്ങോട്ട് ഗ്രൗണ്ടിൽ തുടക്കമായി. ‘ലഹരിക്കെതിരെ സ്പോർട്സാണ് ലഹരി’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഒരുമനയൂർ പ്രീമിയർ ലീഗിന്റെ പതിനാറാമത് സീസണിന് തുടക്കം കുറിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരങ്ങളിൽ നിന്ന് നാല് ടീമുകളായാണ് ഒരുമനയൂർ പ്രീമിയർ ലീഗിൽ പോരാടുന്നത്. അബു ഇലവൻ, വാരിയേഴ്സ് ഇലവൻ, ഷിഫ ഇലവൻ, ആർമി ഇലവൻ തുടങ്ങി ടീമുകളാണ് ഒ.പി.എൽ ട്രോഫിക്കായി മാറ്റുരയ്ക്കുന്നത്. ചടങ്ങ് ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എം താഹിർ ഉദ്ഘാടനം ചെയ്തു. ഒ.പി.എൽ ചെയർമാൻ മുത്തു ഒരുമനയൂർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നഷ്‌റ മുഹമ്മദ് മുഖ്യാതിഥിയായി. ആർ.കെ ഷെജിൽ, അനസ്, സുബിജിത്ത്, ഇസ്‌കന്തർ, വിജീഷ് വോൾഗാനോ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സൈഫുദ്ദീൻ സ്വാഗതവും ഹനീഫ നന്ദിയും പറഞ്ഞു.

